Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News.

Thrissur

ഹെ​റോ​യി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ര​ട്ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ര​ട്ടി പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ മു​രി​ങ്ങൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സ​ദു​ൾ ഇ​സ്ലാം(28) എ​ന്ന​യാ​ളാ​ണ് ഹെ​റോ​യി​നു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രേ ബാ​ല​നീ​തി നി​യ​മ​ത്തി​ലെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

2025-ൽ ​ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഹെ​റോ​യി​ൻ വി​ൽ​പ​ന​ക്കേ​സി​ലും അ​സ​ദു​ൾ ഇ​സ്ലാം പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​ര​ട്ടി എ​സ്ഐ ഹ​ബീ​ബു​ള്ള, ഡാ​ൻ​സാ​ഫ് ജി​എ​സ്ഐ​മാ​രാ​യ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, പി.​എം. മൂ​സ, എ​എ​സ്ഐ​മാ​രാ​യ എ.​യു. റെ​ജി, എം.​ജെ. ബി​നു, സി​പി​ഒ ഇ.​വി. ശ്രീ​ജി​ത്, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ അ​രു​ണ്‍, ജി​എ​സ്ഐ ജോ​യി, ജി​എ​എ​സ്ഐ ഷി​ജോ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ നി​ഖി​ല​ൻ, ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

ഹ​രി​പ്പാ​ട് : ഏ​വൂ​ർ ദേ​ശ​ബ​ന്ധു ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​യ​നം 2026 ച​ല​ച്ചി​ത്ര സ​ന്ധ്യ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി. ​ഷി​മു​രാ​ജ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി വി.​കെ. രാ​ജ്മോ​ഹ​ന​ൻ, പി.​സി. അ​നി​ൽ​കു​മാ​ർ, കെ. ​ശി​വ​ൻ​കു​ട്ടി, മ​നോ​ജ് കൊ​ല്ല​ശ്ശേ​രി​ൽ, എ​ച്ച്. ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ക്ലാ​സി​ക്ക​ൽ ചി​ത്ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യ കൊ​മേ​ഴ്സ്യ​ൽ സി​നി​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സി​നി​മാ പ്രേ​മി​ക​ൾ​ക്ക് ലോ​ക സി​നി​മ​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്.

District News

എ​ക്സൈ​സ് വി​മു​ക്തി പ​വ​ലി​യ​ൻ

തൃ​ശൂ​ർ: തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പൂ​രം എ​ക്സി​ബി​ഷ​നി​ൽ ‘​ല​ഹ​രി​മു​ക്ത​ഭ​വ​നം’ സ​ന്ദേ​ശ​വു​മാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​മു​ക്തി പ​വ​ലി​യ​ൻ. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സി.​കെ. സ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​റു​മാ​യ വി​നീ​ത് ര​വി, പൂ​രം എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ്, ട്ര​ഷ​റ​ർ അ​രു​ണ്‍, ക​മ്മി​റ്റി അം​ഗം എം. ​ഉ​ണ്ണി, കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​വി. ബെ​ന്നി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. രാ​ജീ​വ്, സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മാ​സ​ക്ത​നാ​യി യു​വാ​വ്: ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​ക്കു പ​രി​ക്ക്

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ യു​വാ​വ് അ​ക്ര​മാ​സ​ക്ത​നാ​യി പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ബ്ലേ​ഡ് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ന​ഴ്സ‌ിം​ഗ് ഓ​ഫീ​സ​ർ കെ. ​അ​രു​ൺ​കു​മാ​റി​ന് പ​രി​ക്കേ​റ്റു.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു​താ​മ​സി​ക്കു​ന്ന 40 കാ​ര​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ചി​കി​ത്സ​യ്ക്കി​ടെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​പ്പോ​യ യു​വാ​വ് ബ്ലേ​ഡു​മാ​യി തി​രി​ച്ചെ​ത്തു​ക യും ​അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ മു​റി​യി​ൽ​വ​ച്ച് സ്വ​ന്തം ശ​രീ​രം വ​ര​ഞ്ഞ് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ല​ക്കി​യ​പ്പോ​ൾ ബ്ലേ​ഡ് ഡോ​ക്ട​ർ​ക്ക് നേ​രെ വ​ലി​ച്ചെ​റി​ഞ്ഞു.

തു​ട​ർ​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് കീ​ഴ​ട​ക്കി​യ യു​വാ​വി​ന് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച മ​റ്റൊ​രു ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രെ കൊ​ല്ലു​മെ​ന്ന് ഭി​ഷ​ണി​മു​ഴ​ക്കി.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അറി​യി​പ്പി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ഇ​യാ​ളെ കീ​ഴ​ട​ക്കി തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു​പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു പ​ഴ​ക്ക​മേ​റെ​യു​ണ്ടെ​ങ്കി​ലും ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​കു​ന്നി​ല്ല.

ആ​വ​ശ്യ​ത്തി​നു​വേ​ണ്ട സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും ആ​ശു​പ​ത്രി​യു​ടെ സു​ര​ക്ഷി​ത​മാ​യ പ്ര​വർ​ത്ത​ന​ത്തെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.

District News

ഇ​ന്നാ​ണ്... ക​ലാ​ശ​ക്കൊ​ട്ട്

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. നാ​ളെ ഒ​രു ദി​വ​സ​ത്തെ നി​ശ​ബ്ദ​പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം ഒ​ന്പ​തി​ന് ജി​ല്ലാ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു നീ​ങ്ങും. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ കൊ​ഴു​പ്പി​ച്ച ജി​ല്ല​യി​ലെ തെ​ര​ഞ്ഞ​ടു​പ്പു ഗോ​ദ​യി​ൽ ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം. ഇ​ട​തു​മു​ന്ന​ണി​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യും യു​ഡി​എ​ഫി​നാ​യി രാ​ഹു​ൽ​ഗാ​ന്ധി​യും എ​ൻ​ഡി​എ​യ്ക്കുവേ​ണ്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മൊ​ക്കെ ജി​ല്ല​യി​ലെ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പാ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തി.

റോ​ഡ്ഷോ​ക​ളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​യി​രു​ന്നു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വവേ​ദി. ഇ​ന്നു വൈ​കി​ട്ട് ആ​റി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​ണി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം അ​ര​ങ്ങേ​റു​ന്ന​ത്.

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​ഡി. തോ​മ​സി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് കൈ​ചൂ​ണ്ടിമു​ക്കി​ൽ ന​ട​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ടൗ​ണി​ലേ​ത് അ​വ​ലൂ​ക്കു​ന്നു ജം​ഗ്ഷ​നി​ലും വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ത് മ​ണ്ണ​ഞ്ചേ​രി ജം​ഗ്ഷ​നി​ലും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​ജെ. ജോ​ബി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​വും കൈ​ചൂ​ണ്ടി​യി​ലാ​ണ് ന​ട​ക്കു​ക.

അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യു​ടെ​ക​ലാ​ശ​ക്കൊ​ട്ട് പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ എ​സ്ബി​ഐ​ക്കു സ​മീ​പം ന​ട​ക്കും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​ച്ചേ​രി മു​ക്കി​ലും എ​ൻ​ഡി​എ യു​ടെ പ​ടി​ഞ്ഞാ​റേ​ന​ട മോ​ഡ​ൽ സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​വു​മാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തു​ന്ന​ത്.

ചാ​രും​മൂ​ട്: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.എ​സ്. അ​രു​ൺ​കു​മാ​ർ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വ​ള്ളി​കു​ന്നം കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ നി​ന്ന് റോ​ഡ് ഷോ ​ആ​രം​ഭി​ക്കും. താ​മ​ര​ക്കു​ളം, പാ​ല​മേ​ൽ, നൂ​റ​നാ​ട്, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി മാ​വേ​ലി​ക്ക​ര​യി​ലെ​ത്തും. ഇ​വി​ടെനി​ന്ന് തെ​ക്കേ​ക്ക​ര, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ എ​ത്തും.

ചാ​രും​മൂ​ട്ടി​ൽ വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ അ​രു​ൺ​കു​മാ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ന​ലെ രാ​വി​ലെ ത​ഴ​ക്ക​ര ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലും അ​റു​നൂ​റ്റി​മം​ഗ​ല​ത്തെ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലും തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ര​ണ്ടി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ചാ​രും​മൂ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ങ്ങ​ന്നൂ​ർ: മീ​ന​ച്ചൂ​ടി​നെ​പ്പോ​ലും നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന രാ​ഷ്ട്രീ​യ​ച്ചൂ​ടി​ൽ വെ​ന്തു​രു​കി​യ ചെ​ങ്ങ​ന്നൂ​രി​ൽ ഇ​ന്ന് ക​ലാ​ശ​ക്കൊ​ട്ട്. മൂ​ന്നാ​ഴ്ച​യി​ലേ​റെ നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ തി​ര​ശീ​ല വീ​ഴും. മു​ന്ന​ണി​ക​ളു​ടെ ശ​ക്തി​പ്ര​ക​ട​നം വി​ളി​ച്ചോ​തു​ന്ന കൊ​ട്ടി​ക്ക​ലാ​ശം ഇ​ന്ന് ന​ഗ​ര​ത്തെ ആ​വേ​ശ​ക്ക​ട​ലാ​ക്കും.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടും കു​ടും​ബ​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യും വോ​ട്ടു​റ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന് അ​വ​സാ​ന​വ​ട്ട ക​രു​ത്തു​പ്ര​ക​ട​ന​ത്തി​നാ​യി അ​ണി​ക​ളെ അ​ണി​നി​ര​ത്തും. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ക​ട​ന​ങ്ങ​ളാ​ൽ നി​റ​യും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ബി കു​ര്യാ​ക്കോ​സി​നാ​യി ബ​ഥേ​ൽ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കു​ക.

എ​ൽ​ഡി​എ​ഫ് സ​ജി ചെ​റി​യാന്‍റെ പ്ര​ചാ​ര​ണ സ​മാ​പ​നം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ജം​ഗ്ഷ​നി​ൽ ആ​വേ​ശ​മാ​കും.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​വി. ഗോ​പ​കു​മാ​റി​നാ​യി കെ​എ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​രും.

District News

രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് പാ​സ്റ്റ​റ​ൽ​ കൗ​ൺ​സി​ൽ സ​മ്മേ​ള​നം

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ പൊ​തു​സ​മ്മേ​ള​നം കോ​യ​മ്പ​ത്തൂ​ർ സെ​ൽ​വ​രാ​ജ​പു​രം സാ​ന്തോം പാ​സ്റ്റ​ർ സെ​ന്‍റ​റി​ൽ ന​ട​ന്നു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​മ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ, കോ​യ​മ്പ​ത്തൂ​ർ സി​എം​ഐ പ്രേ​ഷി​ത പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഷാ​ജു ച​ക്കാ​ല​ക്ക​ൽ, ജെ​യ് റാ​ണി സി​എം​സി പ്രോ​വി​ന്സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ശാ​ലി​നി, പാ​സ്റ്റ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. ജോ​സ്, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. റീ​ന ഷാ​ജു, രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ക​ന്യാ​സ്ത്രീ​ക​ൾ, പാ​സ്റ്റ​ർ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​യ​മ്പ​ത്തൂ​ർ രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​മാ​യ രാ​ജു ചെ​റി​യാ​ൻ പു​തി​യ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യും പോ​ത്ത​നൂ​ർ സെ​ന്‍റ് ക്ലോ​ത്തി​ൽ​ഡാ ഇ​ട​വ​കാം​ഗ​മാ​യ അ​നി​ത ജോ​സ്പോ​ൾ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​തി​യ അ​ജ​ണ്ട ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​പ്ര​താ​പ് സി​എം​ഐ, സി​സ്റ്റ​ർ സീ​ന എ​ച്ച്എ​സ്പി, ഫീ​സ്റ്റി മാ​മ്പി​ള്ളി, ശോ​ഭ ജോ​ളി, ആ​ൻ​ഡ്രി​യ ആ​ന്‍റ​ണി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ജു ചെ​റി​യാ​ൻ ന​ന്ദി പ​റ​ഞ്ഞു.

District News

കാ​ലി​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം ഇ​ന്ന്

ഭീ​മ​ന​ടി: കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കാ​ലി​ക്ക​ട​വി​ൽ ചൈ​ത്ര​വാ​ഹി​നി​പ്പു​ഴ​യ്ക്ക് കു​റു​കെ പ​ണി​ത പാ​ലം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ​ദ് റി​യാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ഇ​തോ​ടെ ചെ​ന്ന​ടു​ക്കം, താ​ലോ​ല​പൊ​യി​ൽ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് കു​ടു​ബ​ങ്ങ​ളെ ഭീ​മ​ന​ടി ടൗ​ണു​മാ​യും താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഇ​നി സാ​ധി​ക്കും. അ​തു​പോ​ലെ ഭീ​മ​ന​ടി​യി​ൽ നി​ന്ന് ക​മ്പ​ലൂ​ർ, ചെ​റു​പു​ഴ, പാ​ടി​യോ​ട്ടു​ചാ​ൽ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ദൂ​രം കു​റ​യും.

 

 

District News

ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി

ക​ട്ട​പ്പ​ന: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ഓ​ട്ടോ ടാ​ക്സി വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍(​സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​എ​സ്. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ഗ​താ​ഗ​ത നി​യ​മ​വും വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍​മി​റ്റും ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സും സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന ന​ട​പ​ടി​യും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. പു​തി​യ നി​യ​മം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. സോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സി. ബി​ജു, ഹെ​ഡ്‌​ലോ​ഡ് ആ​ന്‍​ഡ് ടിം​ബ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ആ​ര്‍. സ​ജി, എ​ന്‍​ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. സു​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ല്‍ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍ അ​ണി​നി​ര​ന്നു.

District News

തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ലേ​ക്ക് തൃ​ക്ക​രി​പ്പൂ​ർ

തൃ​ക്ക​രി​പ്പൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ന​ട​ക്കും മു​മ്പ് തൃ​ക്ക​രി​പ്പൂ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചു​വ​രെ​ഴു​ത്തു​ക​ൾ തു​ട​ങ്ങി. നോ​ർ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ലോ​ക്ക​ൽ പ​രി​ധി​യി​ലെ ന​ട​ക്കാ​വ് ജം​ഗ്ഷ​നി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള​ത്.

എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് ച​ർ​ച്ച പോ​ലും പൂ​ർ​ത്തി​യാ​കും മു​മ്പാ​ണ് തൃ​ക്ക​രി​പ്പൂ​ർ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​ട്ടു​ള്ള​ത്. സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വോ​ട്ടു ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യാ​ണ് ബ​ഹു​വ​ർ​ണ​ത്തി​ൽ ചു​വ​രെ​ഴു​ത്ത്.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രു​ന്ന മു​റ​ക്ക് പേ​ര് എ​ഴു​തി ചേ​ർ​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ചാ​ര​ണ​ത്തി​ലു​ള്ള​ത്. ര​ണ്ടു ത​വ​ണ എം​എ​ൽ​എ​യാ​യ എം. ​രാ​ജ​ഗോ​പാ​ല​ൻ ഇ​ത്ത​വ​ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യ​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ല എ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന. നീ​ലേ​ശ്വ​രം ദ്വ​യാം​ഗ മ​ണ്ഡ​ലം വി​ഭ​ജി​ച്ച് തൃ​ക്ക​രി​പ്പൂ​ർ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ സി​പി​എം മാ​ത്രം വി​ജ​യി​ച്ചു വ​രു​ന്ന തൃ​ക്ക​രി​പ്പൂ​ർ എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ല​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം യു​ഡി​എ​ഫി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​വ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സാ​ണോ അ​തോ കേ​ര​ള കോ​ൺ​ഗ്ര​സ് ആ​ണോ മ​ത്സ​രി​ക്കു​ക എ​ന്ന് ധാ​ര​ണ​യാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച തൃ​ക്ക​രി​പ്പൂ​രി​ൽ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രം​ഗ​ത്തു​ണ്ട്.

District News

ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചാ​മ്പ്യ​ന്മാ​ര്‍

തൊ​ടു​പു​ഴ: കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സം​സ്ഥാ​ന​തല ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചാ​മ്പ്യ​ന്മാർ‍. ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് മെഡി​ക്ക​ല്‍ കോ​ള​ജി​നെ​യാ​ണ് ക​ണ്ണൂ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ സോ​ക്ക​ര്‍ സ്‌​കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ് സം​ഘ​ടി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ഗ​വ. ദ​ന്ത​ല്‍ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ള്‍​ക്ക് കോ​മ​ണ്‍​വെ​ല്‍​ത്ത് മെ​ഡ​ല്‍ ജേതാ​വ് എം.​എ. പ്ര​ജു​ഷ​യും മു​ന്‍ ദേ​ശീ​യ പോ​ള്‍​വാ​ട്ട് താരം ബി​മി​ന്‍ പോ​ളും ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെയ്തു. മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ താ​രം പി.​എ. സ​ലിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി വി.​എ​ല്‍. ബി​ജു​കു​മാ​ര്‍, ഡോ. ​അ​ജീ​ഷ് ടി. ​അ​ല​ക്‌​സ്, വി.​ആ​ര്‍. അ​മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

District News

ഷാ​ജു മാ​ധ​വ​ൻ ലോ​ക ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ ജ​ഡ്ജ്

ചി​റ്റാ​രി​ക്കാ​ൽ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ക​രാ​ട്ടെ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ലോ​ക ക​രാ​ട്ടെ ഫെ​ഡ​റേ​ഷ ജ​ഡ്ജ് ആ​യി ചി​റ്റാ​രി​ക്ക​ൽ ന​ല്ലോം​പു​ഴ സ്വ​ദേ​ശി ഷാ​ജു മാ​ധ​വ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്നും ഇ​തി​നു​ള്ള യോ​ഗ്യ​ത നേ​ടി​യ​ത് ഷാ​ജു ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ്. ലോ​ക ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​നു കീ​ഴി​ൽ ഫു​ജൈ​റ​യി​ൽ ന​ട​ക്കു​ന്ന ലോ​ക യൂ​ത്ത് ലീ​ഗ് ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന റ​ഫ​റി പ​രീ​ക്ഷ​യി​ൽ​നി​ന്നാ​ണ് ഷാ​ജു യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ഏ​ഷ്യ​ൻ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ ജ​ഡ്ജ് ആ​യ ഷാ​ജു നി​ല​വി​ൽ സെ​യ്ടൊ​കാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​ഷ്യ ഫെ​ഡ​റേ​ഷ​ന്‍റെ കോ​ച്ചും കേ​ര​ള ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍റെ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​ണ്.

കെ​എ​സ്ഇ​ബി ഭീ​മ​ന​ടി സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജു 35 വ​ർ​ഷ​മാ​യി ക​രാ​ട്ടെ പ​രി​ശീ​ല​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഭാ​ര്യ സി​ന്ധു​വും വ​ർ​ഷ​ങ്ങ​ളാ​യി ക​രാ​ട്ടെ പ​രി​ശീ​ല​ക​യാ​ണ്. മ​ക​ൻ സൂ​ര​ജ് കെ. ​ഷാ​ജു അ​ന്ത​ർ​ദേ​ശീ​യ ക​രാ​ട്ടെ താ​ര​വും അ​ബു​ദാ​ബി​യി​ൽ ക​രാ​ട്ടെ പ​രി​ശീ​ല​ക​നു​മാ​ണ്. മ​ക​ൾ സ്മൃ​തി കെ. ​ഷാ​ജു അ​ന്ത​ർ​ദേ​ശീ​യ ക​രാ​ട്ടെ, ത​ായ്ക്വാ​ണ്ടോ താ​ര​വും പ​രി​ശീ​ല​ക​യു​മാ​ണ്.

District News

നെ​ല്‍​പ്പാ​ട​ങ്ങ​ളിൽ വ​രി​നെ​ല്ല്; നി​യ​ന്ത്ര​ണ​ത്തി​ന് സം​യോ​ജി​ത മാ​ര്‍​ഗ​ങ്ങ​ള്‍

ആ​ല​പ്പു​ഴ: നെ​ല്ലി​ന്‍റെ ജ​നു​സി​ല്‍​പ്പെ​ട്ട​തും കാ​ഴ്ച​യി​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​ത്ത​തു​മാ​യ വ​രി​നെ​ല്ല് നെ​ല്‍​പ്പാ​ട​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ന്നു. ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണെ​ങ്കി​ലും ഒ​രു നെ​ല്‍​ക്കതി​രി​ല്‍ ആ​ദ്യം വി​രി​ഞ്ഞ നെ​ല്‍​മ​ണി​ക​ള്‍ മൂ​പ്പെ​ത്തു​ന്ന​താ​ണ് രീ​തി. ഒ​രു നെ​ല്‍​ക്ക​തി​രി​ല്‍ ത​ന്നെ പ​ല മൂ​പ്പു​ള്ള നെ​ല്‍​മ​ണി​ക​ളു​ണ്ടാ​കും. അ​തി​നാ​ല്‍ കൊ​യ്‌​തെ​ടു​ത്ത് അ​രി​യാ​ക്കാ​നാ​വി​ല്ല. ഒ​രു ക​തി​രി​ല്‍ ആ​ദ്യം മു​പ്പെ​ത്തു​ന്ന മ​ണി​ക​ള്‍ നേ​ര​ത്തേ​കൊ​ഴി​യു​ക​യും മ​ണ്ണി​ല്‍ ദീ​ര്‍​ഘ​കാ​ലം മു​ള​യ്ക്കാ​തെ കി​ട​ക്കു​ന്ന​തു​മാ​ണ് സ്വ​ഭാ​വം.

നെ​ല്ലി​നേ​ക്കാ​ള്‍ മൂ​ന്നാ​ഴ്ച മു​മ്പ് അ​താ​യ​ത് വി​ത​ച്ച് 60-70 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വ​രി​നെ​ല്ല് ക​തി​രി​ടും. നെ​ല്ലും വ​രി​നെ​ല്ലും ത​മ്മി​ല്‍ ആ​റ് ഇ​ഞ്ചു മു​ത​ല്‍ ഒ​ര​ടി​വ​രെ ഉ​യ​രവ്യ​ത്യാ​സ​വും കാ​ണും. അ​തി​നാ​ല്‍ നെ​ല്‍​ച്ചെ​ടി​ക​ള്‍​ക്ക് സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കാ​ത്ത​രീ​തി​യി​ല്‍ ഇ​വ​യു​ടെ ക​തി​രു​ക​ള്‍ അ​വ​യ്ക്കു മു​ക​ളി​ല്‍ വ​രും.

വ​രി​നെ​ല്ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി സം​യോ​ജി​ത നി​യ​ന്ത്ര​ണമാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് മ​ങ്കൊ​മ്പ് എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു.

  1. ക​ല​ര്‍​പ്പി​ല്ലാ​ത്ത നെ​ല്‍​വി​ത്ത്
    ഉ​പ​യോ​ഗി​ക്കു​ക

  2. വ​രി​നെ​ല്ലി​ന്‍റെ വി​ത്തു​ക​ള്‍ ക​ല​രാ​ത്ത നെ​ല്‍​വി​ത്തു​ക​ള്‍ മാ​ത്രം വി​ത​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

2. പ​റി​ച്ചു​ന​ടീ​ല്‍ കൃ​ഷി​രീ​തി
അ​വ​ലം​ബി​ക്കു​ക

യ​ന്ത്ര​വ​ത്കൃ​ത ന​ടീ​ല്‍​രീ​തി തു​ട​ര്‍​ച്ച​യാ​യി ര​ണ്ടുവ​ര്‍​ഷം അ​വ​ലം​ബി​ച്ചാ​ല്‍ വ​രി​നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യും സാ​ധ്യ​മാ​കു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഞാ​റു പ​റി​ച്ചു ന​ടു​ന്ന പാ​ട​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി വെള്ളമു​ള്ളതി​നാ​ല്‍ വ​രി​നെ​ല്ലി​ന്‍റെ വി​ത്തു​ക​ള്‍ കി​ളി​ര്‍​ത്തു പൊ​ങ്ങി​ല്ല.

ജ​ലല​ഭ്യ​ത​ക്കു​റ​വും വ​ര്‍​ധിച്ച പ​ണ​ച്ചെ​ല​വും ഈ ​രീ​തി അ​വ​ലം​ബി​ക്കു​ന്ന​തി​ന് ത​ട​സ​മാ​ണെ​ങ്കി​ലും സാ​ധി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ യ​ന്ത്ര​വ​ത്കൃ​ത ന​ടീ​ല്‍ രീ​തി​യി​ല്‍ നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​ത് വ​രി​നെ​ല്ലി​ന്‍റെ ആ​ധി​ക്യം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

3. മ​ണ്ണി​ലു​ള്ള വ​രി​നെ​ല്ലി​ന്‍റെ
വി​ത്തു​ക​ളെ മു​ള​പ്പി​ച്ച് ന​ശി​പ്പി​ക്കു​ക

വ​രി​നെ​ല്ലി​ന്‍റെ വി​ത്തു​ക​ള്‍ ധാ​രാ​ള​മു​ണ്ടെ​ങ്കി​ല്‍ ര​ണ്ടു പ്രാ​വ​ശ്യ​മെ​ങ്കി​ലും മ​ണ്ണി​ള​ക്കി ക​ള കി​ളി​ര്‍​പ്പി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. വെ​ള്ളം ക​യ​റ്റി മു​ക്കി​യാ​ല്‍ മ​റ്റു ക​ള​ക​ളെ​പ്പോ​ലെ വ​രി​ഞാ​റു​ക​ള്‍ ന​ശി​ച്ചുപോ​കി​ല്ല. അ​തി​നാ​ല്‍ ക​ള​നാ​ശി​നി അ​ടി​ച്ച​തി​നു​ശേ​ഷം മൂ​ന്നാം ദി​വ​സം വെ​ള്ളം ക​യ​റ്റി​യി​ടു​ക. സ്‌​റ്റെ​യി​ല്‍ സീ​ഡ് ബെ​ഡ് എ​ന്ന ഈ ​സാ​ങ്കേ​തി​ക വി​ദ്യ വ​ഴി ഒ​രു​ക്കി​യെ​ടു​ത്ത ഈ ​നി​ല​ങ്ങ​ളി​ല്‍ മ​ണ്ണി​ള​ക്കാ​തെ ത​ന്നെ അ​ടു​ത്ത കൃ​ഷി​ക്കു​ള്ള മു​ള​പ്പി​ച്ച വി​ത്തു​ക​ള്‍ വി​ത​യ്ക്ക​ണം.

4. ള​വി​ത്തു​ക​ള്‍ മു​ള​യ്ക്കു​ന്ന​ത്
നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള
സാ​ങ്കേ​തി​ക​വി​ദ്യ

വി​ത്തു വി​ത​യ്ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പ് ഒ​രി​ഞ്ച് ഘ​ന​ത്തി​ല്‍ വെ​ള്ളം കെ​ട്ടിനി​ര്‍​ത്തി ഓ​ക്‌​സി​ഫ്ളൂ​ര്‍​ഫെ​ന്‍ 23 ശ​ത​മാ​നം ഇ​സി എ​ന്ന ക​ള​നാ​ശി​നി 250-300 മി​ല്ലി ഒ​രേ​ക്ക​റി​ന് എ​ന്ന തോ​തി​ല്‍ ത​ളി​ച്ചി​ടു​ക. മൂ​ന്നാം ദി​വ​സം വെ​ള്ളം വ​റ്റി​ച്ച് മു​ള​പ്പി​ച്ച നെ​ല്‍ വി​ത്തു​ക​ള്‍ വി​തയ്​ക്കാം.

വ​രി​ക്ക​തി​രു​ക​ളെ മാ​ത്ര​മാ​യി ക​രി​ച്ചു​ക​ള​യു​ന്ന​തി​നു​ള്ള വീ​ഡ് വൈ​പ്പ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ​യും മ​ങ്കൊ​മ്പി​ലെ എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ നെ​ല്ലുഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തും ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​നി​മ്മി ജോ​സ്, ഡോ. ​ജോ​ബി ബാ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

District News

കു​ണ്ടാ​ർ ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ൽ വ്യൂ ​പോ​യി​ന്‍റ് ഒ​രു​ങ്ങു​ന്നു

കാ​സ​ർ​ഗോ​ഡ്: കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ലു​ള്ള കു​ണ്ടാ​റി​ലെ ആ​ദൂ​ർ-​ഗാ​ളി​മു​ഖ കാ‍​ഷ്യു പ്രൊ​ജ​നി ഓ​ർ​ച്ചാ​ഡി​ൽ ഫാം ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഷ്യു ക​ഫേ കം ​വ്യൂ പോ​യി​ന്‍റ് ഒ​രു​ങ്ങു​ന്നു. മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ തൈ​ക​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടി​യ ഫാ​മി​ന് രാ​ഷ്ട്രീ​യ കൃ​ഷി​വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ൽ നി​ന്നു ല​ഭി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഫാ​മി​ന്‍റെ ഭാ​ഗ​മാ​യ കു​ണ്ടാ​ർ മാ​യി​ലാം​കോ​ട്ട കു​ന്നി​ലാ​ണ് വ്യൂ ​പോ​യി​ന്‍റ് ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ​യും വൈ​കി​ട്ടും മ​ഞ്ഞു​പു​ത​ച്ച് നി​ല്‍​ക്കു​ന്ന കു​ന്നി​ൽ മ​ടി​ക്കേ​രി​യി​ലെ ടൂ​റി​സം സ്പോ​ട്ടാ​യ രാ​ജാ​സ് സീ​റ്റി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് വ്യൂ ​പോ​യി​ന്‍റ് നി​ർ​മി​ക്കു​ന്ന​ത്.

ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ അ​ന്ത​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലെ കു​ണ്ടാ​റി​ല്‍ നി​ന്ന് അ​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് കാ​ഷ്യു പ്രോ​ജ​നി ഓ​ര്‍​ച്ചാ​ഡി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം. അ​ക​ത്തു​ക​ട​ന്ന് ഫാ​മി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച് ന​ട​ന്നു ക​യ​റി​യാ​ണ് സ​ഞ്ചാ​രി​ക​ൾ മാ​യി​ലം​കോ​ട്ട​ക്കു​ന്നി​ന്‍റെ മു​ക​ളി​ലെ​ത്തേ​ണ്ട​ത്. .

വ്യൂ ​പോ​യി​ന്‍റി​ൽ ഇ​രു​ന്നു​കൊ​ണ്ട് നാ​ലു​ഭാ​ഗ​ത്തെ​യും കാ​ഴ്ച​ക​ളും അ​ക​ലെ പ​യ​സ്വി​നി​പ്പു​ഴ​യു​ടെ സൗ​ന്ദ​ര്യ​വും ക​ശു​വ​ണ്ടി​പ്പ​രി​പ്പ് അ​ട​ക്ക​മു​ള്ള ഫാ​മി​ന്‍റെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ രു​ചി​യും ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കും. ഫാ​മി​ലെ ചെ​ണ്ടി​മ​ല്ലി​ത്തോ​ട്ട​ത്തി​ൽ പൂ​ക്ക​ൾ വി​ട​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ ആ ​കാ​ഴ്ച​യും ആ​സ്വ​ദി​ച്ച് പ​ട​ങ്ങ​ളെ​ടു​ക്കാം. സ​ഞ്ചാ​രി​ക​ള്‍​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍, സെ​ല്‍​ഫി പോ​യി​ന്‍റ് എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ള്‍​ക്ക് താ​മ​സി​ക്കാ​നു​ള്ള ടെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​നു പി​ന്നാ​ലെ സ്ഥാ​പി​ക്കും. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഈ ​വേ​ന​ൽ​ക്കാ​ല​ത്തു​ത​ന്നെ വ്യൂ ​പോ​യി​ന്‍റ്. സ​ഞ്ചാ​രി​ക​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​ൻ, ഫാം ​ഓ​ഫീ​സ​ർ എ​ൻ. സൂ​ര​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

 

District News

രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ‌ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

രാ​ജ​പു​രം: രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ജ​നാ​ധി​പ​ത്യ​ത്തേ​യും ഭ​ര​ണ​ഘ​ട​ന​യേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും മാ​ധ്യ​മ​ങ്ങ​ളും വ​ഹി​ക്കു​ന്ന പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്‌​ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഡോ. ​ബി.​എ​സ്. ആ​ശാ​ല​ക്ഷ്മി, ഡോ. ​ഷീ​ന ഷു​ക്കൂ​ർ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ബി​ജു ജോ​സ​ഫ്, സെ​മി​നാ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​എ. ബി​ബി​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ൻ പി. ​വ​ർ​ഗീ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ആ​ന​ന്ദ്, അ​ധ്യാ​പ​ക​രാ​യ ഡോ. ​ടി. ജി​ജി കു​മാ​രി, ഡോ. ​എ​ൻ.​വി. വി​നോ​ദ്. ഡോ. ​അ​ഖി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ ഇ​ന്ന് സ​മാ​പി​ക്കും.

District News

പാ​ത​യോ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്ത് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. കു​മ​ളി-മൂ​ന്നാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി തു​ട​ങ്ങു​ന്ന കൈ​ലാ​സ​പ്പാ​റ വി​ല​ക്ക് മു​ത​ല്‍ ക​ല്ലാ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഹ​രി​ത​ക​ര്‍​മസേ​നാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് വൃ​ത്തി​യാ​ക്കി​യ​ത്. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം ഇ​ന്നു പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കു​ട്ടി​ക​ളു​ടെ ഡ​യ​പ്പ​ര്‍ മു​ത​ല്‍ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍വ​രെ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​ണ്. ചാ​ക്കു​ക​ണ​ക്കി​ന് അ​പ്ഹോള്‍​സ്റ്റ​റി മാ​ലി​ന്യ​വും മി​ഠാ​യിക്ക​വ​റു​ക​ളു​മെ​ല്ലാ​മാ​ണ് കു​ന്നു​കൂ​ടിക്കി​ട​ന്നി​രു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ളി​ല്‍ അ​ധി​ക​വും വി​നോ​ദസ​ഞ്ചാ​രി​ക​ളും മ​റ്റ് ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​രും റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​വ​യാ​ണ്. പാ​ത​യോ​ര​ത്തെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ല്‍ മ​തി​യാ​യ വേ​സ്റ്റ്ബി​ന്നു​ക​ള്‍ ഇ​ല്ലാ​ത്ത​തും മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് വ​രാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ത​യോ​ര​ത്തെ കാ​ടു​ക​ള്‍ വെ​ട്ടി​നീ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മാ​ലി​ന്യക്കൂ​ന്പാ​രം പു​റ​ത്തു​വ​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്. റോ​ഡി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ല്‍ ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജോ മ​ര​ങ്ങാ​ട്ട്, മോ​ഹ​ന​ന്‍ മു​ല്ല​യ്ക്ക​ല്‍, മ​ഞ്ജുമോ​ള്‍ മാ​ത്യു, മേ​ഴ്സി സ്റ്റീ​ഫ​ന്‍, ഇ​ന്ദു, ആ​രോ​ഗ്യവ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ഹ​രി​ത​ക​ര്‍​മസേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

District News

രാ​ജ​പു​രം കോ​ള​ജി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ന​ട​ത്തി

രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വോ​യേ​ജ​ർ 2026 എ​ന്ന പേ​രി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ന​ട​ത്തി. ബം​ഗ​ളൂ​രു എ​എം​ഇ​പി​ഐ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ എ​ച്ച്ആ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി വി. ​സ​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പു​റ​ത്ത്, ഡോ. ​ഷി​നോ പി. ​ജോ​സ്, ഡോ. ​പി.​എ. ബി​പി​ൻ, സി. ​അ​നാ​മി​ക, വി. ​കീ​ർ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ​വി​നി​മ​യ ശേ​ഷി​യു​ടെ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ​യും മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ:

ബെ​സ്റ്റ് മാ​നേ​ജ​ർ- എ. ​നി​രാ​മ​യ (ദു​ർ​ഗ എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞ​ങ്ങാ​ട്), അ​ക്സ ജോ​സ​ഫ് (ജി​എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത്). ബി​സി​ന​സ് ക്വി​സ്- എ​ൻ. ജ​യ​ല​ക്ഷ്മി, ക്ലി​ൻ​സ് ജോ​സ​ഫ് (ജി​എ​ച്ച്എ​സ്എ​സ്, കൊ​ട്ടോ​ടി), ടി. ​ദേ​വാ​ന​ന്ദ്, ടി. ​ശി​വാ​ന​ന്ദ് (ജി​എ​ച്ച്എ​സ്എ​സ് പാ​ക്കം). മാ​നേ​ജ്മെ​ന്‍റ് ടീം - ​കെ​സി​യ മ​രി​യ ഏ​ബ്ര​ഹാം, അ​ലീ​ന മ​നേ​ഷ്, ജെ​ൽ​സ മ​രി​യ ജി​മ്മി, ഗ്രേ​സ് തെ​രേ​സ ബി​ജു (വ​ള്ളി​യോ​ട​ൻ കേ​ളു​നാ​യ​ർ സ്മാ​ര​ക എ​ച്ച്എ​സ്എ​സ്, വ​ര​ക്കാ​ട്), മ​നു തോ​മ​സ്, റെ​മി​ൻ റെ​ജി, കെ. ​ദീ​പ്തി, സൗ​ര കൃ​ഷ്ണ (ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ൽ). ട്ര​ഷ​ർ ഹ​ണ്ട്- അ​തു​ൽ കൃ​ഷ്ണ, അ​ർ​ജു​ൻ കൃ​ഷ്ണ, അ​ബി​ൻ റെ​ജി (ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ൽ), ജീ​വ​ൻ, ഗി​ഫ്റ്റ്സ​ൺ, ആ​ൽ​ബ​ർ​ട്ട് (ജി​എ​ച്ച്എ​സ്എ​സ് ബ​ളാ​ൽ).

District News

പെ​ൺ​ക​രു​ത്തി​ൻ വി​ജ​യ​ഗാ​ഥ​യാ​യി ദേശീയ സ​ര​സ് മേ​ള

ചാ​ലി​ശ്ശേ​രി: ചാ​ലി​ശ്ശേ​രി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന 13-ാമ​ത് ദേ​ശീ​യ സ​ര​സ് മേ​ള പെ​ൺ​ക​രു​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ​യാ​യി മാ​റു​ന്നു. ആ​റു​ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ സം​രം​ഭ​ക​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും സാ​ക്ഷ്യ​പ​ത്ര​മാ​യി മേ​ള മാ​റി.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗ്ഗ​ശേ​ഷി​ക്ക് ചാ​ലി​ശ്ശേ​രി വേ​ദി​യൊ​രു​ക്കു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ മേ​ള​യ്ക്ക് ഉ​ത്സ​വഛാ​യ പ​ക​ർ​ന്നു.

വി​പ​ണ​ന സ്റ്റാ​ളു​ക​ൾ​ക്ക് സ​മീ​പ​ത്തെ ഓ​പ്പ​ൺ സ്റ്റേ​ജി​ൽ അ​ര​ങ്ങേ​റി​യ കൈ​കൊ​ട്ടി​ക്ക​ളി, വീ​ര​നാ​ട്യം എ​ന്നി​വ ആ​സ്വാ​ദ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ച​വി​ട്ടു​ക​ളി ഉ​ത്സ​വ​വും കാ​ണി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഫു​ഡ് കോ​ർ​ട്ടും ജ​ന​സാ​ഗ​ര​ത്തെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യു​ടെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള 25ലേ​റെ ബി​രി​യാ​ണി ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​ട്ട​പ്പാ​ടി​യു​ടെ ത​ന​ത് രു​ചി​യാ​യ 'വ​ന​സു​ന്ദ​രി' തേ​ടി​യും നി​ര​വ​ധി പേ​രെ​ത്തു​ന്നു​ണ്ട്. സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ്മു സ്വാ​മി​നാ​ഥ​ൻ വേ​ദി​യി​ൽ ന​ട​ന്ന ലൈ​വ് മെ​ല​ഡി​യും തു​ട​ർ​ന്ന് ഷ​ഹ​ബാ​സ് അ​മ​ൻ ന​യി​ച്ച ഗ​സ​ൽ സ​ന്ധ്യ​യും ആ​റാം ദി​ന​ത്തെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി. ആ​സ്വാ​ദ​ക​രെ സം​ഗീ​ത​ത്തി​ന്‍റെ മാ​ന്ത്രി​ക ലോ​ക​ത്തെ​ത്തി​ച്ചാ​ണ് ആ​റാം ദി​ന​ത്തി​നു തി​ര​ശീ​ല വീ​ണ​ത്. മേ​ള​യു​ടെ ഏ​ഴാം ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 11ന് ​സെ​മി​നാ​റും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ര​ങ്ക​ൻ ഫോ​ക്ക് അ​ക്കാ​ദ​മി​യു​ടെ നാ​ട​ൻ​പാ​ട്ടും ര​വി വേ​ണു​ഗോ​പാ​ലി​ന്‍റെ സോ​ളോ ത​ബ​ല​യും അ​ര​ങ്ങേ​റും. ആ​റി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് ബി​ൻ​സി​യും ഇ​മാ​മും ന​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യും ന​ട​ക്കും.

District News

തീ​പി​ടി​ത്തം റെ​യി​ൽ​വേ നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ​രാ​തി

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗി​ലെ തീ​പി​ടി​ത്തം റെ​യി​ൽ​വേ നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കു പ​രാ​തി. തൃ​ശൂ​രി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സു​ജോ​ബി ജോ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ.

നി​യ​മം ലം​ഘി​ച്ചാ​ണ് ബൈ​ക്ക് പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​വും ക​രാ​റും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് ലൈ​നി​നു​സ​മീ​പം ബൈ​ക്ക് പാ​ർ​ക്കിം​ഗ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണം. സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ്. തീ​പി​ടി​ത്തം ത​ര​ണം​ചെ​യ്യാ​ൻ പാ​ർ​ക്കിം​ഗി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ശീ​ല​നം ന​ല്കി​യി​ട്ടി​ല്ല.

ഇ​ത്ത​രം പി​ഴ​വു​ക​ൾ കാ​ര​ണം ഇ​രു​നൂ​റി​ല​ധി​കം ബൈ​ക്കു​ക​ളാ​ണു ക​ത്തി​ന​ശി​ച്ച​ത്.
ഇ​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ആ​രാ​ണു ന​ൽ​കു​ക​യെ​ന്നും ഇ​ത്ര​യ​ധി​കം ക്ര​മ​ക്കേ​ടു​ക​ൾ എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​ജോ​ബി ജോ​സ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

District News

യുവാവിനെ കാ​ർ ത​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ​ക്ക് ക്രൂ​രമ​ർ​ദ​നം

ഹരി​പ്പാ​ട്: റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻനി​ന്ന യു​വാ​വി​നെ കാ​ർ ത​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ​ക്ക് ക്രൂ​രമ​ർ​ദ​നം.

ആ​റാ​ട്ടു​പു​ഴ ന​ല്ലാ​ണി​ക്ക​ൽ കു​ള​ങ്ങ​ര​ശേ​രി​ൽ അ​നി​ൽ​കു​മാ​റിന്‍റെ മ​ക​ൻ അ​നു​വി​നെ​യാ​ണ്(29) ആ​റാ​ട്ടു​പു​ഴ​യി​ൽ ഒ​രുകൂ​ട്ടം യു​വാ​ക്ക​ൾ ക്രൂ​ര​മാ​യി ത​ല്ലിച്ചത​ച്ച​ത്. ആ​റാ​ട്ടു​പു​ഴ ല​ക്ഷം​വീ​ട്ടി​ൽ ഷാ​ന​വാ​സി​ന്‍റെ മ​ക​ൻ അ​മീ​റി​നാ​ണ് (20) കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടേ മു​ക്കാ​ലോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​നു വ​ട​ക്ക് എ​സി പ​ള്ളി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽനി​ന്നു ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ന്‍റെ മി​റ​ർ റോ​ഡ് അ​രി​കി​ൽനി​ന്ന അ​മീ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ട്ടു​ക​യും നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു.

ഉ​ട​നെ ത​ന്നെ കാ​ർ റോ​ഡ് അ​രി​കി​ലേ​ക്ക് മാ​റ്റിനി​ർ​ത്തി പ​രി​ക്കേ​റ്റ ആ​ളി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യി ത​യാ​റെ​ടു​ക്കു​മ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ എ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പി​വ​ടി​ക്ക് ത​ല​യ്ക്ക​ടി​ക്കു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. മ​ര​ത്ത​ടി​ക​ൾ കൊ​ണ്ടും ക​ല്ലു​ക​ൾ കൊ​ണ്ടും ആ​ക്ര​മി​ച്ചു. മു​ഖം പൊ​ട്ടി ചോ​ര ഒ​ഴു​കി.

അ​ക്ര​മം ത​ട​യാ​നെ​ത്തി​യ​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് വാ​ങ്ങി​യ കാ​റും അ​ക്ര​മി​ക​ൾ അ​ടി​ച്ചുത​ക​ർ​ത്തു. സം​ഭ​വ​മ​റി​ഞ്ഞ് പി​താ​വ് അ​നി​ൽ​കു​മാ​റും ഭാ​ര്യ ല​ക്ഷ്മി​യും സ്ഥ​ല​ത്തെ​ത്തി കേ​ണ​പേ​ക്ഷി​ച്ചി​ട്ടും അ​ക്ര​മം തു​ട​ർ​ന്നു. ചോ​ര​യൊ​ലി​ച്ച് അ​വ​ശ​നാ​യി കി​ട​ന്ന അ​നു​വി​നെ ആ​ശു​പ​ത്രി​യി​ലെത്തി​ക്കാ​നും അ​നു​വ​ദി​ച്ചി​ല്ല. പോ​ലീ​സ് വ​ര​ട്ടെ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തി​നി​ടെ കൂ​ടു​ത​ൽ നാ​ട്ടു​കാ​ർ രം​ഗ​ത്തുവ​ന്ന​തോ​ടെ അ​ക്ര​മി സം​ഘം ര​ക്ഷ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ തൊ​ട്ട​ടു​ത്ത ക്ലി​നി​ക്കി​ലും അ​വി​ടെ​നി​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. വ​ല​തു ക​ണ്ണി​ന്‍റെ കാ​ഴ്ച ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ടു. മ​രു​ന്നു​കൊ​ണ്ട് ഭേ​ദ​മാ​യി​ല്ലെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കാ​ർ ഓ​ടി​ച്ച് തെ​ങ്ങി​ല്‍ കൊ​ണ്ടി​ടി​ക്കാ​നും അ​ക്ര​മി​ക​ൾ ശ്ര​മം ന​ട​ത്തി. കാ​റി​നു ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ർ ത​ട്ടി വീ​ണ അ​മീ​റി​ന്‍റെ കാ​ൽ ഒ​ടി​ഞ്ഞു. തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് എ​ത്തി തെ​ളി​വു​പ്പ് ന​ട​ത്തി. ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന 11 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

District News

ബ​സ് ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 60 വ​യ​സു​കാ​രി​ക്ക് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പു​ന​ര്‍​ജ​ന്മം

പാ​ലാ: ഏ​റ്റു​മാ​നൂ​രി​ല്‍ ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ബ​സ് ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ 60 കാ​രി​യാ​യ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​നി അ​ന​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കും ആ​ഴ്ച​ക​ള്‍ നീ​ണ്ട തീ​വ്ര​പ​രി​ച​ര​ണ​ത്തി​നു​മൊ​ടു​വി​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

ഒ​ക്ടോ​ബ​ര്‍ നാ​ലി​നു ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ​യും മു​ഖ​ത്തി​നും വാ​രി​യെ​ല്ലി​നും ഇ​ട​തു തോ​ളി​നും ഇ​ട​തു കൈ​ക്കും നി​ര​വ​ധി പൊ​ട്ട​ലു​ക​ളോ​ടെ​യും മ​റ്റ് അ​ന​വ​ധി പ​രി​ക്കു​ക​ളോ​ടെ​യു​മാ​ണ് രോ​ഗി​യെ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ നെ​ഞ്ചി​നു​ള്ളി​ല്‍ ര​ക്തം കെ​ട്ടി​കി​ട​ക്കു​ന്ന​താ​യും നെ​ഞ്ചി​ലെ സോ​ഫ്റ്റ് ടി​ഷ്യു​വി​ലും ശ്വാ​സ​കോ​ശ​ത്തി​ലും പ​രി​ക്ക് സം​ഭ​വി​ച്ച​താ​യും ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം മോ​ശ​മാ​യ നി​ല​യി​ലാ​യ​തി​നാ​ല്‍ രോ​ഗി​ക്ക് അ​ടി​യ​ന്ത​ര​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യം ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ലു​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കു​ക​ള്‍​ക്ക് ജ​ന​റ​ല്‍ ആ​ൻ​ഡ് ലാ​പ​റോ​സ്‌​കോ​പ്പി​ക് സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​ജി​ബി​ന്‍ കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ന്നു. മു​ഖ​ത്ത് വ​ലി​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​യ​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ ഭാ​ഗ​ങ്ങ​ളി​ല്‍ തൊ​ലി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഡി​ബ്രൈ​ഡ്‌​മെ​ന്‍റും സ്‌​കി​ന്‍ ഗ്രാ​ഫ്റ്റിം​ഗും ന​ട​ത്തി.

പൊ​ട്ട​ലു​ക​ള്‍ സം​ഭ​വി​ച്ച അ​സ്ഥി​ക​ളെ ശ​രി​യാ​യ നി​ല​യി​ല്‍ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൈ​ഗോ​മാ​റ്റി​ക് ആ​ര്‍​ച്ച് ഓ​ആ​ര്‍​ഐ​എ​ഫ് ശ​സ്ത്ര​ക്രി​യ​യും ഡി​സ്റ്റ​ല്‍ റേ​ഡി​യ​സ് ഓ​ആ​ര്‍​ഐ​എ​ഫ് ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി.

തോ​ളി​ലും കൈ​യി​ലും ഉ​ണ്ടാ​യി​രു​ന്ന പൊ​ട്ട​ലു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ 25ന് ​മൂ​ന്നാം ഘ​ട്ട ശ​സ്ത്ര​ക്രി​യ ന​ട​ന്നു. ട്രൈ​സെ​പ്‌​സ് ഭാ​ഗ​ത്തെ പ​രി​ക്കേ​റ്റ ടി​ഷ്യു​ക​ള്‍ നീ​ക്കം​ചെ​യ്ത​തി​നു​ശേ​ഷം അ​ടി​ഞ്ഞി​രു​ന്ന ര​ക്തം നീ​ക്കം​ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഇ​ട​ത് കൈ​യി​ലെ അ​സ്ഥി ഹെ​ര്‍​ബ​ര്‍​ട്ട് സ്‌​ക്രൂ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ഴ്ച​ക​ള്‍ നീ​ണ്ട ഐ​സി​യു പ​രി​ച​ര​ണ​ത്തി​ലൂ​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ നി​ല​യി​ലാ​കു​ക​യും നെ​ഞ്ചി​നു​ള്ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ര​ക്ത​വും വാ​യു​വും നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ക​യും ചെ​യ്ത​തി​നാ​ല്‍ ഒ​ക്ടോ​ബ​ര്‍ 20ന് ​രോ​ഗി​യെ ഐ​സി​യു​വി​ല്‍ നി​ന്ന് റൂ​മി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് കൃ​ത്യ​മാ​യ മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ​യും ക​ര്‍​ശ​ന​മാ​യ ഡ​യ​റ്റ് നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ​യും രോ​ഗി​യെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ച്ചു. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു രോ​ഗി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ​റോ​സ്‌​കോ​പ്പി​ക് സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​ജി​ബി​ന്‍ കെ ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ആ​ന്‍​ഡ് റീ​ക​ണ്‍​സ്ട്ര​ക്റ്റീ​വ് സ​ര്‍​ജ​റി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​അ​നീ​ഷ് ജോ​സ​ഫ്, ഓ​റ​ല്‍ ആ​ൻ​ഡ് മാ​ക്‌​സി​ലോ​ഫേ​ഷ്യ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​മാ​ത്യു ജെ​യിം​സ്, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​സി​ജോ സെ​ബാ​സ്റ്റ്യ​ന്‍, കാ​ര്‍​ഡി​യോ തൊ​റാ​സി​ക് ആ​ൻ​ഡ് വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​കൃ​ഷ്ണ​ന്‍ സി, ​ന്യൂ​റോ​സ​ര്‍​ജ​റി ആ​ൻ​ഡ് സ്‌​പൈ​ന്‍ സ​ര്‍​ജ​റി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​വി​ജ​യ​കു​മാ​ര്‍ മാ​ധ​വ​ദാ​സ് മേ​നോ​ന്‍ എ​ന്നി​വ​ര്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ജോ​സ് പോ​ള്‍ ലൂ​ക്കാ​സ്, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​എ​ബി ജോ​ണ്‍, ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​ശി​വാ​നി ബ​ക്ഷി, ഡോ. ​ജെ​യിം​സ് സി​റി​യ​ക്, ഡോ. ​ബേ​സി​ല്‍ പോ​ള്‍ മ​ന​യാ​ലി​ല്‍ എ​ന്നി​വ​രും ചി​കി​ത്സാ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

District News

അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത പ​ണം തി​രി​ച്ചെ​ടു​ക്കാ​ന്‍ ജി​ല്ലാ​ത​ല മെ​ഗാ അ​ദാ​ല​ത്ത്

കാ​സ​ര്‍​ഗോ​ഡ്: വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന പ​ണം തി​രി​ച്ചെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി യു​വ​ര്‍ മ​ണി യു​വ​ര്‍ റൈ​റ്റ് എ​ന്ന പേ​രി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ക്കു​മ്പോ​ള്‍ ലീ​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലും ഡെ​ഫ് കാ​മ്പ​യി​ന്‍ മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.

29നു ​കാ​സ​ര്‍​ഗോ​ഡ് ബാ​ങ്ക് റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പ​ത്തെ കേ​ര​ള ബാ​ങ്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ ഒ​ന്നു​വ​രെ​യാ​ണ് അ​ദ​ല​ത്ത്. അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന നി​ക്ഷേ​പ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, തി​രി​ച്ചെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ക, ബാ​ധ​ക​മാ​യ പ​ലി​ശ​യോ​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ തീ​ര്‍​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് അ​ദാ​ല​ത്തി​ന്‍റെ ല​ക്ഷ്യം.

ക്യാ​മ്പി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ളു​ടെ​യും മ്യൂ​ച​ൽ ഫ​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പെ​ന്ന്‍ ഫ​ണ്ടു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ കെ​വൈ​സി രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

District News

ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് 28 മു​ത​ൽ ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ

ത​ല​ശേ​രി: ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സി​ന്‍റെ 84-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം 28 മു​ത​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ​വ. കോ​ള​ജ് ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സി​ന് വേ​ദി​യാ​കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​വി​ശി​വ​ദാ​സ​ൻ എം​പി അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ ​സു​ധാ​ക​ര​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.

സു​വ​നീ​ർ പ്ര​കാ​ശ​നം ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പ്ര​ഫ. സ​യി​ദ് അ​ലി ന​ദീം റി​സാ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദ​ക്ഷി​ണേ​ഷ്യ​യി​ലെ ച​രി​ത്ര​കാ​ര​ന്മാ​രു​ടെ​യും ച​രി​ത്ര​ഗ​വേ​ഷ​ക​രു​ടെ​യും ഏ​റ്റ​വും വ​ലി​യ പ്ര​ഫ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സ്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് പ്ര​തി​നി​ധി​ക​ൾ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

പു​രാ​ത​ന ഇ​ന്ത്യ, ആ​ധു​നി​ക ഇ​ന്ത്യ, സ​മ​കാ​ലി​ക ഇ​ന്ത്യ, ഇ​ന്ത്യ ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ, പു​രാ​വ​സ്തു പ​ഠ​നം എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രേ സ​മ​യം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. കൂ​ടാ​തെ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും ന​ട​ക്കും. കേ​ര​ള ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സെ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക സെ​ഷ​നും ഉ​ണ്ടാ​കും. മി​ക​ച്ച 16 പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് പു​ര​സ്‌​കാ​രം ന​ൽ​കും.

എ​സ്.​സി. മി​ശ്ര സ്മാ​ര​ക പ്ര​ഭാ​ഷ​ണം 28ന് ​വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഹ​ർ​ഫ​ത്ത് ഹ​സ​ൻ നി​ർ​വ​ഹി​ക്കും. 29ന് ​വൈ​കു​ന്നേ​രം ആ​റി​ന് സി​മ്പോ​സി​യ​ത്തി​ൽ പ്ര​ഫ. ര​ൺ​ബീ​ർ ച​ക്ര​വ​ർ​ത്തി, പ്ര​ഫ. എ​സ്. ഇ​സെ​ഡ് എ​ച്ച്. ജാ​ഫ്രി, പ്ര​ഫ. അ​മ​ർ ഫാ​റൂ​ഖി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ച​രി​ത്ര​കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​വും ച​രി​ത്ര, പൈ​തൃ​ക പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. എ​ക്സി​ബി​ഷ​ൻ 27ന് ​സ​ബ് ക​ല​ക്ട​ർ കാ​ർ​ത്തി​ക്ക് പാ​ണി​ഗ്ര​ഹി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​മു​ഖ ച​രി​ത്ര​കാ​രി റോ​മി​ല ഥാ​പ്പ​ർ ര​ചി​ച്ച 'ദി ​പ്ര​സ​ന്‍റ് കോ​ള​ണൈ​സ​സ് ദി ​പാ​സ്റ്റ്: ദി ​ഫ്യൂ​ച്ച​ർ ഫോ​ർ​സേ​ക്ക​ൺ' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. 27 ന് ​വൈ​കു​ന്നേ​രം പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ടോ​ണി ജോ​സ​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. 28, 29 ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 7.30 മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 28 ന് ​ന​ർ​ത്ത​കി​യും സി​നി​മ താ​ര​വു​മാ​യ മീ​ര നാ​യ​രും സം​ഘ​വും 'തെ​യ്യാ​ട്ടം, ദി ​ഡി​വൈ​ൻ റീ​ബെ​ർ​ത് ഓ​ഫ് ഓ​പ്രെ​സ്ഡ്‌ ല​വ്' എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നൃ​ത്ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. 29 ന് ​ക​ഥ​ക​ളി, അ​ലാ​മി​ക്ക​ളി, പൂ​ര​ക്ക​ളി, പ​ണി​യ നൃ​ത്തം, ച​വി​ട്ടു​നാ​ട​കം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, ക​ള​രി തു​ട​ങ്ങി​യ​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള സം​ഗീ​ത നൃ​ത്ത ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും. 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​ന​പ സ​മ്മേ​ള​നം സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​പി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പ്ര​ഫ. സ​യ്യി​ദ് അ​ലി ന​ദീം റെ​സാ​വി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ.​കെ സാ​ജു, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​വി ശി​വ​ദാ​സ​നെ കൂ​ടാ​തെ പ്ര​ഫ. സ​യി​ദ് അ​ലി ന​ദീം റെ​സാ​വി, പ്ര​ഫ. വി​നോ​ദ​ൻ നാ​വ​ത്ത്, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജെ. ​വാ​സ​ന്തി, പ്ര​ഫ. കെ.​പി പ്ര​ശോ​ഭി​ത്ത്, ഡോ. ​എ. വ​ത്സ​ല​ൻ, ഡോ. ​എം.​ടി നാ​രാ​യ​ണ​ൻ, ജി.​എ​സ്. അ​ഭി​ന​ന്ദ് എ​ന്നി​വ​രു പ​ങ്കെ​ടു​ത്തു.

District News

എ​ടൂ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി

എ​ടൂ​ർ: സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന പ​ള്ളി തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ കൊ​ടി​യേ​റ്റി. റ​വ. ഡോ. ​ആ​ന്‍റ​ണി കി​ടാ​ര​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്ന് മു​ത​ൽ രാ​വി​ലെ 5. 30 നും ​വൈ​കു​ന്നേ​രം നാ​ലി​നും ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് റ​വ. ഡോ. ​സോ​ജ​ൻ ക​രോ​ട്ട്, ഫാ. ​അ​ഭി​ലാ​ഷ് ചെ​ല്ല​ങ്കോ​ട്ട്, ഫാ. ​ജോ​ബി​ൻ​സ് താ​ഴ​ത്തു​വീ​ട്ടി​ൽ, ഫാ. ​ജി​ബി​ൻ മു​ണ്ട​ൻ​കു​ന്നേ​ൽ, ഫാ. ​സി​ജോ ത​ളി​യ​ത്ത്, ഫാ. ​ഷാ​രോ​ൺ പാ​റ​ത്താ​ഴെ, ഫാ. ​റോ​ബി​ൻ​സ് പു​ന്ന​ക്കു​ഴി, ഫാ. ​ബി​ജു തേ​ലേ​ക്കാ​ട്ട്, ഫാ. ​ജ​യിം​സ് പു​ത്ത​ൻ​ന​ട എ​ന്നി​വ​ർ കാ​മി​ക​ത്വം വ​ഹി​ക്കും.

ഒ​ന്നി​ന് രാ​വി​ലെ 6.30 ന് ​പു​തു​വ​ർ​ഷ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷ​വും വൈ​കു​ന്നേ​രം 4.30 ന്‍റെ ദി​വ്യ​ബ​ലി​ക്ക് ശേ​ഷ​വും വാ​ഹ​ന വെ​ഞ്ചി​രി​പ്പ്. ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​സ​ന്ധ്യ- വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം "പോ​ക്ക്. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ മൂ​ന്നി​ന് വൈ​കു​ന്നേ​രം 6.30 ന് ​ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ലി​ന് രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും . തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്‌​നേ​ഹ​വി​രു​ന്ന് . രാ​ത്രി ഏ​ഴി​ന് സാ​മൂ​ഹ്യ​നാ​ട​കം- അ​ങ്ങാ​ടി​ക്കു​രു​വി​ക​ൾ.

District News

തോ​റ്റ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ

മു​ല്ല​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ തോ​റ്റ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൽ​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫി​ൽ മു​സ്ലീം​ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എ​ൻ.​എ. ഹ​നീ​ഫ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​ഹ്ലാ​ദപ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒ​ന്നാം​വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ബി. സെ​യ്തു മു​ഹ​മ്മ​ദാ​ണ് 330 വോ​ട്ടു​നേ​ടി വി​ജ​യി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ബി. ഉ​സ്മാ​ൻ 171 വേ​ാട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എ​ൻ.​എ. ഹ​നീ​ഫ​യ്ക്ക് 149 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

District News

അ​ന്താ​രാ​ഷ്‌​ട്ര പാ​യ് വ​ഞ്ചി​യോ​ട്ടം; ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യ്ക്ക്

ഏ​ഴി​മ​ല: ഏ​ഴി​മ​ല ഇ​ന്ത്യ​ന്‍ നേ​വ​ല്‍ അ​ക്കാ​ഡ​മി ഏ​ഴി​മ​ല ക​ട​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച 14-ാമ​ത് അ​ഡ്മി​റ​ല്‍​സ് ക​പ്പ് അ​ന്താ​രാ​ഷ്‌​ട്ര പാ​യ് വ​ഞ്ചി​യോ​ട്ട മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജേ​താ​ക്ക​ൾ. ഇ​ന്ത്യ​ൻ ടീ​മു​ക​ളാ​യ ഐ​എ​ൻ​എ ഒ​ന്നാം സ്ഥാ​ന​വും എ​ൻ​ഡി​എ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഒ​ന്പ​തു മു​ത​ൽ 13 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മു​പ്പ​ത് ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ നേ​വ​ൽ അ​ക്കാ​ഡ​മി​ക്കു വേ​ണ്ടി കേ​ഡ​റ്റ് ഇ​ന്ദു​ശ​ങ്ക​റും കേ​ഡ​റ്റ് ഹി​മാ​ന്‍​ഷു​വും പ്ര​തി​നി​ധീ​ക​രി​ച്ച ടീം ​അ​ഡ്മി​റ​ല്‍​സ് ക​പ്പ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ എ​ന്‍​ഡി​എ​ക്കു​വേ​ണ്ടി കേ​ഡ​റ്റ് അ​മാ​നും കേ​ഡ​റ്റ് കാ​ര്‍​ത്തി​കേ​യ​നും പ്ര​തി​നി​ധീ​ക​രി​ച്ച ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കേ​ഡ​റ്റ് ടൈ​മ​ണും കേ​ഡ​റ്റ് മി​ലോ​ഷും പ്ര​തി​നി​ധീ​ക​രി​ച്ച പോ​ള​ണ്ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

പു​രു​ഷ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​റ്റ​ലി​യു​ടെ മാ​ക്‌​സിം ആ​ദ്യ സ്ഥാ​ന​വും, ഇ​സ്ര​യേ​ല്‍ കേ​ഡ​റ്റ് ടോ​മ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ഗ്രീ​സി​ന്‍റ് കേ​ഡ​റ്റ് പാ​പ​നി​കി​റ്റാ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ റ​ഷ്യ​യു​ടെ കേ​ഡ​റ്റ് പോ​ളി​ന​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ന്യൂ​സി​ലാ​ന്‍​ഡി​ലെ കേ​ഡ​റ്റ് ആ​ന്‍​ഡ്രി​യ ര​ണ്ടാം സ്ഥാ​ന​വും, ഫി​ലി​പ്പി​ന്‍​സി​ലെ കേ​ഡ​റ്റ് ജെ​ന്‍‌​റ​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഇ​ന്ത്യ​ന്‍ നേ​വ​ല്‍ അ​ക്കാ​ഡ​മി ക​മാ​ന്‍​ഡ​ന്‍റ് വൈ​സ് അ​ഡ്മി​റ​ല്‍ മ​നീ​ഷ് ച​ദ്ധ സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ വി​ജ​യി​ക​ള്‍​ക്ക് അ​ഡ്മി​റ​ല്‍​സ് ക​പ്പ്, റ​ണ്ണേ​ഴ്‌​സ്-​അ​പ്പ് ട്രോ​ഫി, വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ള്‍ എ​ന്നി​വ സ​മ്മാ​നി​ച്ചു. 2010-ല്‍ ​ആ​രം​ഭി​ച്ച ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ മ​ത്സ​രം​മാ​യി​രു​ന്നു ഇ​ത്. മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​പ്പം മൗ​ണ്ട് ദി​ല്ലി​യി​ലേ​ക്കു​ള്ള ഫി​റ്റ്‌​ന​സ് ട്രെ​ക്ക്, ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ക​ലാ​രൂ​പ​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, സം​ഗീ​തം, നൃ​ത്തം എ​ന്നി​വ​യും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

District News

സു​താ​ര്യ​മാ​യ വോ​ട്ടെ​ടു​പ്പ് ഉ​റ​പ്പാ​ക്കാ​ന്‍ ക​ള​ക്ട​റും നി​രീ​ക്ഷ​ക​നും

കാ​സ​ര്‍​ഗോ​ഡ്: പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ വെ​ബ്കാ​സ്റ്റിം​ഗും പോ​ള്‍ മാ​നേ​ജ​ര്‍ നി​യ​ന്ത്രി​ത നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഒ​രു​ക്കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​വും സാ​ങ്കേ​തി​ക തി​ക​വോ​ടു​കൂ​ടി​യ​തു​മാ​യി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ നേ​രി​ട്ടു മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു. നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക് സെ​ന്‍റ​ര്‍ ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ് വ​ഴി വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​തി പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 119 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വെ​ബ്കാ​സ്റ്റിം​ഗും പോ​ള്‍ മാ​നേ​ജ​ര്‍ മോ​ണി​റ്റ​റിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​യോ​ഗി​ച്ച പൊ​തു​നി​രീ​ക്ഷ​ക​ന്‍ ഡോ. ​ഹ​രി​കു​മാ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തി ജി​ല്ല​യി​ലെ വോ​ട്ടെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു.

എ​ന്‍​ഐ​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ പ​വ​ന​ന്റെ സാ​ങ്കേ​തി​ക മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ച്ച​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റെ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ര​ണ്ടു മു​റി​ക​ളി​ലാ​യി ആ​ണ് വെ​ബ്കാ​സ്റ്റിം​ഗും പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. ജി​ല്ലാ ഐ​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലെ വെ​ബ്കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ള്‍ റൂം ​ഒ​രു​ക്കി​യ​ത്.

വെ​ബ് കാ​സ്റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു സ്‌​ക്രീ​നി​ലാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ല്‍ ഒ​രു സ്‌​ക്രീ​നി​ല്‍ ഒ​രേ​സ​മ​യം ഒ​ന്‍​പ​ത് ബൂ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളും മ​റ്റേ സ്‌​ക്രീ​നി​ല്‍ അ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കി. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും കെ​ല്‍​ട്രോ​ണ്‍, അ​ക്ഷ​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പി​ന്റെ നി​രീ​ക്ഷ​ണ മു​റി​യി​ല്‍ വ​ലി​യ സ്‌​ക്രീ​നോ​ടൊ​പ്പം ഒ​ന്‍​പ​ത് ലാ​പ്ടോ​പ്പു​ക​ളും ഓ​രോ ലാ​പ്ടോ​പ്പു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ന് ര​ണ്ടു​പേ​രു​ടെ ടീ​മും ഉ​ണ്ട്. ഒ​രേ സ​മ​യം 18 പേ​ര്‍ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ പോ​ളിം​ഗ് വി​ല​യി​രു​ത്തി. ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി ആ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യ​ത്.

District News

ശി​ല്‍​പ​ശാ​ല

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ഐ​ക്യൂ​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​ന​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​ല്‍​പ​ശാ​ല ന​ട​ത്തി.

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻജിനിയ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​വി.​പി. ദേ​വ​സ്യ ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്ര​കാ​ശ് ജോ​സ​ഫ്, ചീ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ കെ. ​ജോ​സ​ഫ്, ഐ​ക്യൂ​എ​സി കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ കി​ഷോ​ര്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി വി​നീ​ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ചെ​റു​കു​ന്നി​ൽ ആ​ക്രി​ക്ക​ട ക​ത്തിന​ശി​ച്ചു

പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് താ​വ​ത്ത് ആ​ക്രി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടു​ത്തം. പ​ഴ​യ​ങ്ങാ​ടി പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള ചെ​റു​കു​ന്ന് നാ​ലി​ൽ റോ​ഡി​ൽ പ്ര​മോ​ദ്, ദി​നേ​ശ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​വി​ല്ക്കു​ന്ന ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ല്ഫ​യ​ർ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

സ​മീ​പ​ത്തൊ​ന്നും കെ​ട്ടി​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. എ​ന്നാ​ൽ സ്ഥ​ല​ത്തേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും തെ​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ തീ​പ്പൊ​രി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ ടാ​ങ്കു​ക​ളും ഓ​യി​ൽ ടാ​ങ്കു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച​ത് തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു. തീ​പി​ടി​ത്ത സ​മ​യ​ത്ത് നാ​ലു പേ​രാ​ണ് ആ​ക്രി​ക്ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പ​യ്യ​ന്നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ തോ​മ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച്. യാ​തൊ​രു അ​ഗ്നി സു​ര​ക്ഷ സം​വി​ധ​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

വണ്ടാനത്തെ ആറ് മെ​ഡി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ന് നാ​ളെ ഒ​രാ​ണ്ട്

അ​മ്പ​ല​പ്പു​ഴ: നാ​ടി​നെ ന​ടു​ക്കി​യ ആ​റ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ന് നാ​ളെ ഒ​രാ​ണ്ട്. നെ​ഞ്ചി​ല്‍ വി​ങ്ങു​ന്ന ഓ​ര്‍​മ​ക​ളും തോ​രാ​ത്ത ക​ണ്ണീ​രു​മാ​യി ക​ഴി​യു​ക​യാ​ണ് ബ​ന്ധു​മി​ത്രാ​ധി​ക​ളും അ​ടു​ത്ത സ​ഹ​പാ​ഠി​ക​ളും.

2024 ഡി​സം​ബ​ര്‍ ര​ണ്ടി​ന് രാ​ത്രി 9.20നാ​ണ് ആ​ല​പ്പു​ഴ​ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ എം ബി ബിഎ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ​ആ​ല്‍​വി​ന്‍ ജോ​ര്‍​ജ്, ബി. ​ദേ​വാ​ന​ന്ദ​ന്‍, ആ​യു​ഷ് ഷാ​ജി, മൊ​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, പി.​പി. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ശ്രീ​ദീ​പ് വ​ത്സ​ന്‍ എ​ന്നി​വ​ര്‍ മ​ര​ണ​പ്പെ​ട്ട​ത്. വ​ണ്ടാ​ന​ത്തെ ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് വാ​ട​ക​യ്ക്കെ​ടു​ത്ത വാ​നി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലേ​ക്ക് സെ​ക്ക​ൻഡ് ഷോ ​സി​നി​മ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു സ​ഹ​പാ​ഠി​ക​ള്‍ ഒ​രു​മി​ച്ചു. ക​ന​ത്ത മ​ഴ​യു​ള്ള രാ​ത്രി​യാ​യി​രു​ന്നു അ​ന്ന​ത്തെ ദി​വ​സം.

ക​ള​ര്‍​കോ​ട് ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ എ​തി​രെ​വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. മ​ഴ​യു​ടെ ശ​ക്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു ത​ട​സ​മാ​യെ​ങ്കി​ലും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ഫ​യ​ര്‍ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്നു കാ​ര്‍ വെ​ട്ടിപ്പൊ​ളി​ച്ചാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത്. മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഭ​വസ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​റ്റു ര​ണ്ടു പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍വച്ചും ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലിരിക്കെയു​മാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ​നാ​ളെ 10ന് പു​ഷ്പാ​ര്‍​ച്ച​ന​യ്ക്കുശേ​ഷം ​ലൈ​ബ്ര​റ​റി സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ര്‍​മ​യ്ക്കാ​യി കേ​ര​ള​ത്തി​ന്‍റെ വൃക്ഷ​മാ​യ പ്ലാ​വ് ബ​ന്ധു​മി​ത്രാദിക​ള്‍ ന​ടും. വൃന്ദാ​വ​ന്‍ എ​ന്ന് പേ​രി​ട്ട പൂ​ന്തോ​ട്ട നി​ര്‍​മാ​ണ​ത്തി​നും കോ​ള​ജ് കാ​മ്പ​സി​ല്‍ തു​ട​ക്ക​മാ​കും.

District News

ക​യ്പ​മം​ഗ​ല​ത്തു വീ​ടി​നു​ള്ളി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

ക​യ്പ​മം​ഗ​ലം: അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹം മൂ​ലം ക​യ്പ​മം​ഗ​ല​ത്ത് വീ​ടി​നു​ള്ളി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​താ​യി പ​രാ​തി. ക​യ്പ​മം​ഗ​ലം ബോ​ർ​ഡ് കി​ഴ​ക്ക് ക​ണ്ടേ​ങ്ങാ​ട്ടി​ൽ സാ​ജ​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കെ​എ​സ്ഇ​ബി​യു​ടെ 33 കെ.​വി ട​വ​ർ ലൈ​നി​ൽ കാ​ക്ക ഷോ​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ലാ​ണ് വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​ത്. ഫാ​ൻ, മെ​യി​ൻ സ്വി​ച്ച്, സ്വി​ച്ച് ബോ​ർ​ഡു​ക​ൾ, ഫാ​ൻ, വ​യ​റിം​ഗ്, മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​സ​മ​യം വീ​ടി​നു​ള്ളി​ൽ ആ​ളു​ക​ളു​ണ്ടാ​യെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം മു​മ്പും സ​മാ​ന രീ​തി​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം അ​പ​ക​ട​മു​ണ്ടാ​യെ​ന്നും, ഒ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് വ​യ​റിം​ഗ് പൂ​ർ​ണ്ണ​മാ​യും മാ​റ്റി​യ​തെ​ന്നും വീ​ട്ടു​ട​മ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കെ​എ​സ്ഇ​ബി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ക്കാ​തെ​യാ​ണ് 33 കെ.​വി. ലൈ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

District News

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്കു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി. പ​യ്യ​ന്നൂ​ർ ഗാ​ന്ധി മ​ന്ദി​ര​ത്തി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ പ​ത്രി​ക ന​ൽ​കി​യ​ത്.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. രാ​ജ​ൻ, എ.​പി. നാ​രാ​യ​ണ​ൻ, പി. ​ല​ളി​ത, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​രാ​ജ്, എം. ​പ്ര​ദീ​പ് കു​മാ​ർ, പി​ലാ​ക്ക​ൽ അ​ശോ​ക​ൻ, കെ.​ടി. ഹ​രീ​ഷ്, പ്ര​ശാ​ന്ത് കോ​റോം, എ. ​രൂ​പേ​ഷ്, എ​ൻ. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഘ​ട​ക ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ൾ വ്യാ​ഴാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി. കേ​ളോ​ത്ത് ഖാ​ദി കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ഡി​വി​ഷ​ന്‍, സ്ഥാ​നാ​ര്‍​ഥി എ​ന്നീ ക്ര​മ​ത്തി​ല്‍ ചു​വ​ടെ.

ക​രി​വെ​ള്ളൂ​ര്‍-കെ. ​ദേ​വ​കി (കോ​ണ്‍), പെ​ര​ളം-ദി​ബി​ല്‍ ആ​ര്‍.​ നാ​യ​ര്‍ (കോ​ണ്‍), മാ​ത്തി​ല്‍-പി. ​ബീ​ന (കോ​ണ്‍), പെ​രി​ങ്ങോം-അ​ജി​ത (കോ​ണ്‍), പാ​ടി​യോ​ട്ടു​ചാ​ല്‍-രേ​ഷ്മ വി.​രാ​ജു (കോ​ണ്‍), പു​ളി​ങ്ങോം- ജോ​മോ​ള്‍ ജോ​സ​ഫ് (കേ​ര​ള കോ​ണ്‍-ജെ), ​പ്രാ​പ്പൊ​യി​ല്‍-ടി.​എ. മു​ഹ​മ്മ​ദ് സ​ലീം (ലീ​ഗ്), പെ​രി​ന്ത​ട്ട-പി. ​മു​സ്ത​ഫ (ലീ​ഗ്), വെ​ള്ളോ​റ-ഇ. ​സ്വ​പ്ന (കോ​ണ്‍), മാ​ത​മം​ഗ​ലം-​വി.​എം. ബീ​ന (കോ​ണ്‍), കാ​ങ്കോ​ല്‍-​ടി. ശ​ശീ​ന്ദ്ര​ന്‍ (കോ​ണ്‍), കു​ഞ്ഞി​മം​ഗ​ലം-വി.​ടി. ശി​വ​ജി (കോ​ണ്‍), കു​ന്ന​രു-ഷ​ര്‍​മ്മി​ള (കോ​ണ്‍), രാ​മ​ന്ത​ളി-സ​ബീ​ര്‍ മു​ഹ​മ്മ​ദ് (ലീ​ഗ്) എ​ന്നി​വ​രാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നെ​ത്തി​യ​ത്.

ചെ​റു​കു​ന്നിൽ സി​പി​എം
ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​നെതി​രേ
ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റി​ബ​ൽ സ്ഥാ​നാ​ർ​ഥി

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ ചെ​ങ്കോ​ട്ട എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​തും പ്ര​തി​പ​ക്ഷം പോ​ലു​മി​ല്ലാ​ത്ത ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ സി​പി​എം റി​ബ​ൽ സ്ഥാ​നാ​ർ​ഥി രം​ഗ​ത്ത്. ചെ​റു​കു​ന്ന് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​മോ​ഹ​ന​നെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എ​തി​ർ​പ്പു​മാ​യി ചെ​റു​കു​ന്ന് കു​ന്ന​ന​ങ്ങാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഇ. ​ബാ​ബു​രാ​ജ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ഡി​ൽ പ​ത്രി​ക ന​ൽ​കി​യ​ത്.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ മോ​ഹ​ന​നു​മാ​യി ചെ​റു​കു​ന്നി​ൽ സി​പി​എ​മ്മി​ന​ക​ത്തു ശ​ക്ത​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. പാ​ന​ൽ സം​ബ​ന്ധി​ച്ചും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ക​ടു​ത്ത അ​ഭി​പ്രാ​യ വ്യ​ത്യാ​സം പു​റ​ത്തു വ​രി​ക​യാ​ണ്.

District News

ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: സോ​ഷ്യ​ല്‍ പോ​ലീ​സിം​ഗ് ഡി​വി​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ് വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യി കേ​ര​ള പ്ലാ​ന്‍ സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ര്‍​ഹി​ക പീ​ഡ​ന നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി. മു​ന്‍​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി അ​ഡീ​ഷ​ണ​ല്‍ എ​സ്പി സി.​എം.​ദേ​വ​ദാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​മൈ​ത്രി കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പി.​വി.​രാ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഹ​ഫ്സ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. റി​ട്ട. ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് അ​ന്ന​മ്മ ജോ​ണ്‍ ക്ലാ​സെ​ടു​ത്തു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ടി.​ഉ​ത്തം​ദാ​സ്, എ​സ്‌​ഐ​ഐ ശ​ര​ണ്യ, സോ​ഷ്യ​ല്‍ പോ​ലീ​സിം​ഗ് ഡി​വി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​കെ.​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഫ​സ്റ്റ് എ​യ്ഡ് അ​വ​യ​ര്‍​ന​സ് ക്ലാ​സ്

പാ​ലാ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് മാ​ഞ്ഞൂ​രി​ന്‍റെ​യും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ​യും പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഫ​സ്റ്റ് എ​യ്ഡ് അ​വ​യ​ര്‍​ന​സ് ക്ലാ​സ് ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് ചീ​ഫ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജീ​സാ മ​രി​യ അ​ധ്യ​ക്ഷ വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ജെ​സ്‌​ലി​ന്‍ പി. ​ജോ​സ്, വോ​ള​ന്‍റി​യ​ര്‍​മാ​രാ​യ ജെ​സ്‌​ലി​ന്‍ ജോ​ബി, അ​ഞ്ചു സി​ജു, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ക്ലി​നി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍ നീ​തു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

District News

നൂറനാട് പ​ഞ്ചാ​യ​ത്ത്

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്കി​ലാ​ണ് നൂ​റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. 1961 ഡി​സം​ബ​ര്‍ 31-നാ​ണ് ഈ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പം കൊ​ണ്ട​ത്.

വി​സ്തീർണം 21.29 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍വി​സ്തീർണം 21.29 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ജ​ന​സം​ഖ്യ 24,455പു​രു​ഷ​ന്മാ​ര്‍ 11,707സ്ത്രീ​ക​ള്‍ 12,748ജ​ന​സാ​ന്ദ്ര​ത 1149സ്ത്രീ-പു​രു​ഷ അ​നു​പാ​തം 1089സാ​ക്ഷ​ര​ത 94%

നി​ല​വി​ലെ
ക​ക്ഷി​നി​ല
സി​പി​എം- 09
കോ​ണ്‍​ഗ്ര​സ് -03
സി​പി​ഐ- 02
ബി ​ജെ പി- 03

നേ​ട്ട​ങ്ങ​ൾ...

•പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങാ​ലി​ച്ചാ​ല്‍ പെ​രു​വേ​ലി​ച്ചാ​ല്‍ പു​ഞ്ച​ക​ളി​ലെ ക​ര്‍​ഷ​കരി​ല്‍​നി​ന്നു വി​ല​കൊ​ടു​ത്ത് നെ​ല്ല് സം​ഭ​രി​ച്ച് നൂ​റ​നാ​ട​ന്‍ റൈ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കി
•പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​ക​ളിലെല്ലാം തെ​രു​വുവി​ള​ക്ക് സ്ഥാ​പി​ച്ചു.
•വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ട്രാൻ​സ്ഫോ​ര്‍​മ​ർ സ്ഥാ​പി​ച്ച് പൊ​ന്‍​വെ​ളി​ച്ചം പ​ദ്ധ​തി ന​ട​പ്പാ​ക്കി.
•ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബാരോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വൈ​കി ട്ട് ​ആ​റു​വ​രെ ഡോ​ക്ട​റു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കി.
•ഡോ​ക്ട​ര്‍, ന​ഴ്‌​സ്, ലാ​ബ്‌​ടെ​ക്‌​നീ​ഷന്‍, ഫാ​ര്‍​മ​സി​സ്റ്റ് എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ചു.
•ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ 425 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി.
•ലൈ​ഫ് പ​ദ്ധ​തി ലി​സ്റ്റി​ല്‍​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും വീ​ടാ​യി.
•മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ള്‍ ക്ക് ​പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ചു.
•ആ​റ് അ​ങ്ക​ണ​വാ​ടി​ക​ള്‍ സ്മാ​ര്‍​ട്ടാ​ക്കി.
•തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ 1.30 കോ​ടി ഉ​പ​യോ​ഗി​ച്ച് പ​ട​നി​ല​ത്ത് വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി
•പ​ഞ്ചാ​യ​ത്തി​ന് ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ പ​ട നി​ലം സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു.

കോട്ട​ങ്ങ​ൾ...

•വി​ക​സ​നം പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്രം
•പ​ട​നി​ലം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി നാ​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ തു​ട​ങ്ങി​യി​ല്ല.
•പാ​ല​മൂ​ട്-​പ​വ​ര്‍​ഹൗ​സ് റോ​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നുകി​ട​ക്കു​ന്നു.
•കാ​ട്ടു​പ​ന്നി​യു​ടെ​യും ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചി​ന്‍റെ​യും ശ​ല്യം കാ​ര​ണം ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍.
•പു​ഞ്ച​യി​ല്‍ മോ​ട്ടോ​ര്‍ത്തറ​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​തും ബ​ണ്ട് നി​ര്‍​മി​ക്കാ​ത്ത​തും മൂലം കൃ​ഷിയി​റ​ക്കാ​നും വി​ള​വെ​ടു​ക്കാ​നും സാധി​ക്കു​ന്നി​ല്ല.
•പു​റ​മ്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്തി കു​ട്ടി​ക​ള്‍​ക്ക് ക​ളി​സ്ഥ​ലം നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​യും കു​ടും​ബ​ശ്രീ​ക​ള്‍​ക്ക് വ്യ​വ​സാ​യസം​രം​ഭ​ക പാ​ര്‍​ക്ക് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യി​ല്ല.
•ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തു​ന്നി​ല്ല.
•തെ​രു​വു​നാ​യശ​ല്യം മൂലം ആ​ളു​ക​ള്‍​ക്ക് പു​റത്ത​ിറ​ങ്ങാ​നാ​കാ​ത്ത സാ​ഹ​ച​ര്യം
•ഭ​വ​ന​പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​ല്ല.

 

District News

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ ന​ൽ​കി

വ​ട​ക്കാ​ഞ്ചേ​രി: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഹി​യ​റിം​ഗ് എ​യ്ഡു​ക​ൾ, വീ​ൽ​ച്ചെ​യ​റു​ക​ൾ, വാ​ക്ക​റു​ക​ൾ എ​ന്നി​വ വി​ത​ര​ണം​ചെ​യ്തു.

തെ​ക്കും​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഉ​മാ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​സി. സ​ജീ​ന്ദ്ര​ൻ, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി കെ.​കെ. ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സി​നു അ​ബ്ബാ​ല്‍ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ. ​മ​നോ​ജ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

District News

ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ജി​യോ ലാ​ബു​ക​ൾ ഒരുങ്ങി

ചി​റ്റാ​രി​ക്കാ​ല്‍: ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്ക​ല്‍ ഉ​പ​ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ലും ജി​യോ​ലാ​ബ് സ​ജ്ജ​മാ​യി. ത​യ്യേ​നി ജി​എ​ച്ച്എ​സ്, പെ​രു​മ്പ​ട്ട ജി​എ​ച്ച് എ​സ്എ​സ്, പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ല്‍ ജി​എ​ച്ച്എ​സ്എ​സ്, മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ്, ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ്, ക​മ്പ​ല്ലൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ജി​യോ​ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​സ്പി​രേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 10 സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് ജി​യോ ലാ​ബ് സൗ​ക​ര്യ​മാ​യ​ത്. ഭൂ​മി​ശാ​സ്ത്ര പ​ഠ​നം കൂ​ടു​ത​ല്‍ അ​നു​ഭ​വാ​ത്മ​ക​വും ദൃ​ശ്യ​വ​ത്കൃ​ത​വു​മാ​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത പ​ദ്ധ​തി​യാ​ണ് ജി​യോ​ഗ്ര​ഫി​ക്ക​ല്‍ ലേ​ണിം​ഗ് ലാ​ബ്.

ഗാ​ല​ക്സി തി​യേ​റ്റ​റി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഭൂ​പ​ട​ങ്ങ​ള്‍, ത്രി​മാ​ന മാ​തൃ​ക​ക​ള്‍, ഇ​ന്‍റ​റാ​ക്ടീ​വ് ഡി​സ്‌​പ്ലേ​ക​ള്‍, ഡി​ജി​റ്റ​ല്‍ സം​പ്രേ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ദ്യാ​ര്‍​ഥ​ക​ള്‍​ക്ക് വി​ഷ​യ​ത്തെ ആ​ഴ​ത്തി​ല്‍ മ​ന​സി​ലാ​ക്കാ​നും ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ല്‍ പ​ഠി​ക്കാ​നും സ​ഹാ​യ​ക​മാ​കും. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​സ്പി​രേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് നീ​തി ആ​യോ​ഗ് അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചു സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ചി​റ്റാ​രി​ക്ക​ല്‍ ബി​ആ​ര്‍​സി​യാ​ണ് ജി​യോ ലാ​ബു​ക​ള്‍ ഒ​രു​ക്കി​യ​ത്.

District News

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മൂ​ന്നു കാ​റും വാ​നും ത​ക​ർ​ന്നു

പാ​ലി​യേ​ക്ക​ര: ടോ​ൾ പ്ലാ​സ​യി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വ​രി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു കാ​റും പി​ക്ക​പ്പ് വാ​നും ഒ​ന്നി​നു​പു​റ​കെ മ​റ്റൊ​ന്നി​ടി​ച്ച് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ടോ​ൾ​ബൂ​ത്തി​ൽ ക്യൂ​വി​ൽ തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ലാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ബ​സി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഈ ​കാ​ർ മു​ന്നി​ലെ കാ​റി​ൽ ഇ​ടി​ച്ചു. മു​ന്പി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​നു പി​റ​കി​ലാ​യി മ​റ്റൊ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​തു​ക്കാ​ട് പോ​ലീ​സും ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണു ടോ​ൾ ബൂ​ത്തി​ൽ​നി​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ട്ട​ത്.

District News

വി​ശു​ദ്ധ​രു​ടെ വേ​ഷ​മ​ണി​ഞ്ഞു റി​ക്കാ​ർ​ഡി​ട്ട് കു​രി​യ​ച്ചി​റ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ

കു​രി​യ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ‘സെ​യി​ന്‍റ്സ് എ​ക്സ്പോ 2025’ൽ 156 ​വി​ശു​ദ്ധ​രു​ടെ വേ​ഷ​മ​ണി​ഞ്ഞ കു​രി​യ​ച്ചി​റ ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.എ​ക്സ്പോ​യു​ടെ ഉ​ദ്ഘാ​ട​നം സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ, മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജോ തൈ​ക്കാ​ട്ടി​ൽ, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ന​ന്തി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​കാ​രി ഫാ. ​ഫ്രെ​ഡ​റി​ക് എ​ലു​വ​ത്തി​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​യോ വേ​ലൂ​ക്കാ​ര​ൻ, അ​ജ​പാ​ന​സ​ഹാ​യി ഫാ. ​അ​ക്ഷ​യ് കു​ന്നേ​ൽ, വി​ശ്വാ​സ​പ​രി​ശീ​ല​ന പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജാ​ന​റ്റ്, കൈ​ക്കാ​ര​ന്മാ​ർ, വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ, പി​ടി​എ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രാ​ണ് അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

Latest News

Corehub Up